Thiruvambady

അലൈൻസ് ക്ലബ് ഓണാഘോഷത്തോടനുബന്ധിച്ച് നാഷണൽ ഫിലിം അവാർഡ് ജേതാവ് ജോഷി ബെനഡിക്ടിനെ ആദരിച്ചു

തിരുവമ്പാടി :.അലൈൻസ് ക്ലബ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററിന്റെ ഓണാഘോഷം ഓഗസ്റ്റ് 30ന് അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ചടങ്ങിൽ 72മത് നാഷണൽ ഫിലിം അവാർഡ് ഫോർ ബെസ്റ്റ് ആനിമേഷൻ ഫിലിം ജേതാവ് ജോഷി ബെനഡിറ്റിനെ ആദരിച്ചു.

അലൈൻസ് ക്ലബ് പ്രസിഡന്റ് അഗസ്റ്റിൻ MJ അധ്യക്ഷം വഹിച്ചു. അലൈൻസ് ഡിസ്ട്രിക്ട് VDG കെ ടി സെബാസ്റ്റ്യൻ, മെർലോ ചെയർമാൻ സണ്ണി തോമസ്, യൂത്ത് കോഡിനേറ്റർ അമൽ ടി ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു. ക്ലബ് ട്രഷറർ ജെഫ്രിൻ ജോസ്, വനിതാ വിഭാഗം ചെയർപേഴ്സൺ ജെസി സണ്ണി എന്നിവർ ആശംസകൾ അറിയിച്ചു.അനീഷ് A Ham ചടങ്ങുകൾക്ക് നേതൃത്വം നൽകി.സെക്രട്ടറി ബോണി ജേക്കബ് അഴകത്ത് നന്ദി പ്രകാശിപ്പിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കളികളും കലാപരിപാടികളും സംഘടിപ്പിച്ചു.
പുരുഷന്മാരുടെ വടംവലി മത്സരത്തിൽ മഹാബലി മാസ്റ്റേഴ്സ് ടീം വിജയികളായി.
ഓവറോൾ കിരീടം വാമനൻ വാരിയേഴ്സ് ടീം കരസ്ഥമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button