Kodiyathur

അറിവും കഴിവും പ്രതിഭയും തെളിയിച്ച കുരുന്നുകളെ ആദരിച്ചു; ക്രൗൺ ’26 കൊടിയത്തൂരിൽ സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: സി.എം കിഡ്‌സ് എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് പരീക്ഷാ വിജയികളെയും ലോകകപ്പ് ഫുട്‌ബോൾ പ്രവചന – ആസ്വാദനക്കുറിപ്പ് മത്സര വിജയികളെയും കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അറിവും കഴിവും പ്രതിഭയും ഒത്തുചേർന്ന കുരുന്നുകൾക്കുള്ള ആദരവ്- ക്രൗൺ 2026 സി.കെ കാസിം എം.എൽ.എ ഉദ്ഘാടനംചെയ്തു.

അറിവിന്റെ ലോകത്ത് തിളങ്ങിയവരും, കളിക്കളത്തിന്റെ ആവേശം നെഞ്ചേറ്റിയവരുമായ പ്രതിഭകളുടെ കിരീടധാരണത്തിൽ ഒത്തിരി സന്തോഷമുണ്ടെന്നും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നും എം.എൽ.എ ഓർമിപ്പിച്ചു.വിജ്ഞാനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയും, കായിക വിനോദത്തിന്റെ സർഗാത്മക തലങ്ങൾ തൊട്ടറിയുകയും ചെയ്ത മക്കൾക്ക് ഭാവിയിലും മികച്ച പിന്തുണയും ശിക്ഷണവും നൽകാൻ സാധിച്ചാൽ അത് സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും സ്‌കൂളിനും കൈരളിക്കുമത് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാ വിജയികൾക്ക് മെമന്റോയും ലോകകപ്പ് പ്രവചന – ആസ്വാദനക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എം ബി ബി എസ് പ്രവേശനം നേടിയ പൂർവ വിദ്യാർത്ഥി റാനിയയെയും ആദരിച്ചു.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കസ്ന ഹമീദ്, വാർഡ് മെമ്പർ പ്രേമ ടീച്ചർ, ഹെഡ്മിസ്ട്രസ് ബി ഷറീന ടീച്ചർ, മുൻ ഹെഡ്മിസ്‌ട്രെസ്‌ എം.കെ ഷക്കീല ടീച്ചർ, പി.ടി.എ, എസ്.എം.സി, എം.പി.ടി.എ ഭാരവാഹികളായ പി.പി. ഫൈസൽ, കെ.സി റിയാസ്, വി.സി അബ്ദുല്ലക്കോയ, മുഫീദ ടി, ഒ.എസ്.എ പ്രസിഡന്റ്‌ ടി.ടി അബ്ദുറഹ്മാൻ, സ്റ്റാഫ് സെക്രട്ടറി പി ഫൈസൽ മാസ്റ്റർ, നജീബ് മാസ്റ്റർ ആലേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button