Kodiyathur

സീതി സാഹിബ് ലൈബ്രറിയിൽ അധ്യാപക ദിനാചരണവും സ്വീകരണ പരിപാടിയും നടത്തുന്നു

കൊടിയത്തൂർ : കേരള സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരത്തോടുകൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ അധ്യാപക ദിനാചരണവും സ്വീകരണ പരിപാടിയും നടത്തുന്നു. അധ്യാപക ദിനമായ സപ്തംബർ 5ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ നവാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

കൾച്ചറൽ സെന്റർ പ്രസിഡണ്ടും പ്രിൻസിപ്പലുമായിരുന്ന സിപി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കവിത ടീച്ചർ മുഖ്യാതിഥിയായി പങ്കെടുക്കും. ലൈബ്രറി കൗൺസിൽ മുക്കം മേഖലാ കൺവീനർ എ വി സുധാകരൻ മാസ്റ്റർ അതിഥിയായി പങ്കെടുക്കും.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലക്കണ്ടി അസീസ് മാസ്റ്ററെ ആദരിക്കും. റഹ്മാനിയ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പടിയിറങ്ങിയ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി സി അബ്ദുൽ നാസർ മാസ്റ്റർക്ക് സ്വീകരണം നൽകും.ഡോ: കാവിൽ അബ്ദുല്ല, പി.സി അബൂബക്കർ മാസ്റ്റർ, എം അഹ്മദ് കുട്ടി മദനി, ഫസൽ കൊടിയത്തൂർ തുടങ്ങി പ്രമുഖർ സംബന്ധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button