Kodanchery

താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്

കോടഞ്ചേരി:​ താമരശ്ശേരി ഉപജില്ലാ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അനേകം വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്ത്രോത്സവത്തിൽ, മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ആതിഥേയരായ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

​സമാപന ചടങ്ങിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്വാഗതം നൽകി. പി.ടി.എ. പ്രസിഡന്റ് ഷിൻജോ തൈക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച്.എം. ഫോറം കൺവീനർ മുനീർ, രാജേഷ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി മുഹമ്മദ് ജാസിൻ നന്ദി രേഖപ്പെടുത്തി.
​
തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. ശാസ്ത്രമേള വിജയകരമായി ആതിഥേയത്വം വഹിക്കുകയും ഓവറോൾ കിരീടം സ്വന്തമാക്കുകയും ചെയ്ത സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും സംഘാടകർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button