Thiruvambady
ഒപ്പം ചേരാം പദ്ധതിയുടെ ഭാഗമായി വാക്കറുകൾ വിതരണം ചെയ്തു

തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) കമ്മ്യൂണിറ്റി പ്രവർത്തനമായ ‘ഒപ്പം ചേരാം’ പദ്ധതിയുടെ ഭാഗമായി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് അംഗങ്ങൾക്ക് വാക്കറുകൾ വിതരണം ചെയ്തു.
സ്കൂളിൽ നടന്ന ക്ലസ്റ്റർതല പരിപാടി തിരുവമ്പാടി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ രതീഷ് ടി. വാക്കറുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും കൈത്താങ്ങാകുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് എൻഎസ്എസ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ വിപിൻ സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിതിൻ ജോസ്, എൻഎസ്എസ് ലീഡർമാരായ എറിക്, ഫവാൻ ജോസഫ്, അനശ്വര എന്നിവർ സംസാരിച്ചു.



