Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026: രജിസ്ട്രേഷൻ ആരംഭിച്ചു

​കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 നവംബർ 1 മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. ഗ്രാമപഞ്ചായത്തുതല മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രതിഭകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
​
15 നും 40 നും ഇടയിൽ പ്രായമുള്ള പഞ്ചായത്ത് നിവാസികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://keralotsavam .com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
​
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
​ഫുട്ബോൾ മത്സരം: 2026 ഒക്ടോബർ 29 വൈകിട്ട് 5:00 മണി വരെ
​മറ്റ് ഇനങ്ങൾ: 2026 നവംബർ 1 രാവിലെ 11:00 മണി വരെ
​
കായിക-കലാ രംഗങ്ങളിലെ പഞ്ചായത്തിലെ യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന മേളയിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്ന് സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായോ സംഘാടകരുമായോ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button