Kodanchery

പുലിക്കയത്തെ കയാക്കിങ് സെന്റർ തുറക്കാൻ മന്ത്രി നിർദേശം

കോടഞ്ചേരി അടഞ്ഞു കിടക്കു ന്ന പുലിക്കയം രാജ്യാന്തര കയാക്കിങ് സെന്റർ തുറന്നു പ്രവർ ത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി പി.സി.വി ഷ്ണുനാഥ് ടൂറിസം വകുപ്പ് ഉദ്യോഗസ്‌ഥർക്കു നിർദേശം നൽ കിയതായി സി.കെ.കാസിം എം എൽഎ അറിയിച്ചു.

മലബാർ റിവർ ഫെസ്റ്റിവൽ 12-ാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ് സംഘാടനത്തിന്റെ മുന്നോടിയായി മന്ത്രി പി.സി.വിഷ്ണുനാഥ് നിയ മസഭാ മന്ദിരത്തിൽ വിളിച്ച യോഗത്തിലാണു നിർദേശം നൽകിയത്

.ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള തുഷാരഗിരി ടൂറിസ്‌റ്റ് കേന്ദ്രത്തിൽ 3 വർഷമായി അടഞ്ഞു കിടക്കുന്ന ടൂറിസ്‌റ്റ് കോട്ടേജുകളും റസ്റ്ററന്റുകളും അനുബന്ധ സ്ഥാപനങ്ങളും തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥരെ ചുമതല പ്പെടുത്തിയതായും എംഎൽഎ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button