Kodanchery

സോഫ്റ്റ്ബേസ്ബോൾ ഏഷ്യൻ ഗെയിംസിൽ ടീം ഇന്ത്യക്ക് കിരീട നേട്ടം

കോടഞ്ചേരി:ഈ മാസം 10 മുതൽ 15 വരെ നേപ്പാളിലെ പൊക്കാറ രംഗശാലാ ദേശീയ സ്റ്റേഡിയത്തിൽ നടന്ന സോഫ്റ്റ്ബേസ്ബോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം ചാമ്പ്യൻമാരായി.

പുരുഷ വിഭാഗത്തിൽ പൂൾറൗണ്ട് മത്സരത്തിൽ ഭൂട്ടാനെയും(40-35), ശ്രീലങ്കയെയും (37-34) പരാജയപ്പെടുത്തി. സെമി ഫൈനലിൽ മാൽദീപ്സിനെയും (18-17), ഫൈനലിൽ നേപ്പാളിനെ 29-28നും പരാജയപ്പെടുത്തി.ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തിയ ഇന്ത്യൻ ടീമിലെ കേരളത്തിൽ നിന്നുള്ള പുരുഷ അംഗങ്ങൾക്ക് ഉജ്ജ്വല സ്വീകരണം നൽകി.
ദേശീയ സോഫ്റ്റ്ബേസ്ബോൾ ഫെഡറേഷൻ അംഗം കെ എം ജോസഫ് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം എഡ്വേർഡ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സോഫ്റ്റ്ബേസ്ബോൾ അസോസിയേഷൻ
കോഴിക്കോട് ജില്ലാ സെക്രട്ടറി വിപിൻ സോജൻ, കേരള സോഫ്റ്റ്ബേസ്ബോൾ അക്കാദമി കോച്ച് കെ കെ ഷിബിൻ, പുരുഷ ഇന്ത്യൻ ടീം ക്യാപ്റ്റൻ ബി എൻ വിനീത് കുമാർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button