Kodanchery

തുരങ്ക പാത നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു

കോടഞ്ചേരി: തുരങ്കപാത നിർമ്മാണമായി ബന്ധപ്പെട്ടുകൊണ്ട് കള്ളാടി ഭാഗത്ത് മണ്ണിടിച്ചിലിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിനെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് സ്വർഗ്ഗം കുന്ന് പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കുവാനും മേൽ പ്രദേശത്തെ തൊഴിലാളികൾ അടക്കമുള്ളവരെ മാറ്റിപ്പാർപ്പിക്കുവാനും നിർമ്മാണ കമ്പനിയോടും ആയവ ഉറപ്പുവരുത്തുവാൻ കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെടാനും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നകുട്ടി ദേവസ്യ വാർത്ത കുറുപ്പിൽ അറിയിച്ചു.

തുരങ്ക പാതയുടെ കള്ളാടി പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം തിരുവമ്പാടി എംഎൽഎ സി കെ കാസിമിനൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനാസ് സുബൈർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വാർഡ് മെമ്പർ റെജി തമ്പി എന്നിവർ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

അതി വർഷം ആരംഭിച്ചതിനാൽ മണ്ണടിച്ചിലുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നും. പ്രകൃതിദുരന്തങ്ങൾക്കുള്ള സാധ്യതകളെ മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ എടുത്തു കാലാവസ്ഥ അനുകൂലമാകുന്നത് വരെ കാത്തിരുന്ന ശേഷം മാത്രമേ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുവാൻ അനുമതി നൽകാവൂ എന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുവാനും തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button