Kodanchery

സിസ്റ്റർ ജ്യോതിസ് എഫ് സി സി അന്തരിച്ചു

കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്, മലാപ്പറമ്പ് അസീസി ഭവൻ കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ജ്യോതിസ് എഫ് സി സി (56)അന്തരിച്ചു

താമരശ്ശേരി രൂപതയിൽ വേനപ്പാറ ഇടവകയിൽ കല്ലിടുക്കിൽ മൈക്കിൾ-മേരി ദമ്പതികളുടെ 4 മക്കളിൽ മൂത്ത മകളാണ്. സിസ്റ്റർ ഇപ്പോൾ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ കൗൺസിലറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ദീർഘനാളുകളായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന സിസ്റ്റർ വിമല ഹോം ദേവഗിരി, ആശാഭവൻ കോടഞ്ചേരി, വിമലഗിരി എഫ്.സി കോൺവെന്റ് കരിമ്പ് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.

സംസ്കാരം: ഇന്ന് (29.07.2026) ഉച്ചകഴിഞ്ഞ് 2.30 ന് ഈരൂട് അൽഫോൻസാ കോൺവെന്റ് ചാപ്പലിൽ താമരശ്ശേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button