Thiruvambady

പദ്ധതി വിഹിതം പുനഃസ്ഥാപിക്കണം; തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണം: എൽഡിഎഫ്

തിരുവമ്പാടി: വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കുക, ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽഡിഎഫ് നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി.

അമിതഭാരം കയറ്റിയ തടി ലോറികൾ കടന്നുപോയതിനെ തുടർന്ന് കേടുവന്ന റോഡിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അഴിമതി കഴിഞ്ഞ ഭരണസമിതി യോഗത്തിൽ ചർച്ചയായിരുന്നു. യോഗത്തിന് അധ്യക്ഷത വഹിച്ച വൈസ് പ്രസിഡണ്ട് ജോയ് മ്ലാങ്കുഴി അടക്കമുള്ളവർ എൽഡിഎഫ് നിലപാടിനൊപ്പം ചേർന്നതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി എൽഡിഎഫ് ആരോപിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.

സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം ജോണി എടശ്ശേരി മാർച്ച് ഉദ്ഘാടനം ചെയ്തു. മോഹനൻ മാസ്റ്റർ, സി. എൻ. പുരുഷോത്തമൻ, ഫിറോസ് ഖാൻ, ഫൈസൽ, ഗീത വിനോദ് എന്നിവർ സംസാരിച്ചു.

ശ്രീ ഗണേഷ് ബാബു സ്വാഗതവും റോയ് തോമസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button