Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറക്’ നാളെ നടക്കും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറക്-2026’ നാളെ (ഒക്ടോബർ 23, വെള്ളിയാഴ്ച) നടക്കും. രാവിലെ 9.30-ന് പാരിഷ് ഹാളിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

സി.കെ കാസിം എം.എൽ.എ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

വിഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ കലാപരിപാടികളാണ് കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയിലേക്ക് എല്ലാ നാട്ടുകാരെയും സംഘാടകർ സ്വാഗതം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button