Kodanchery

തുഷാരഗിരിയിൽ ലഹരി വിരുദ്ധ ക്യാമ്പയിനുമായി ഹോളിക്രോസ് കോളേജ് എൻ.എസ്.എസ് വിദ്യാർത്ഥികൾ

കോടഞ്ചേരി:ജില്ല സാമൂഹ്യ നീതി വകുപ്പ്,നശാമുക്‌ത് ഭാരത് അഭിയാൻ, കോഴിക്കോട് ഹോളിക്രോസ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ” പദ്ധതിയുടെ ഭാഗമായി തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തിലും, വട്ടച്ചിറ ഉന്നതിയിലും ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി, ഡോർ ടു ഡോർ ക്യാമ്പയിൻ എന്നിവ നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അന്നക്കുട്ടി ദേവസ്യ ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ഷൈനി ജോർജ്, വാർഡ് മെമ്പർമാരായ ബാബു പട്ടരാട്ട്,ശിവദാസൻ താഴെ പാലാട്ട് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, വട്ടച്ചിറ ഉന്നതി മൂപ്പൻ അയ്യപ്പൻ, സിസ്റ്റർ ആശ ജോൺ എൻ.എസ്.എസ് വളണ്ടിയർമാരായ ഡിൽന ഷാജൻ, അകൻഷ സൂര്യകാന്ത്, ഐശ്വര്യ കെ വി, അലൻ വർഗീസ്, അനാമിക പിഅനുഷ കെ. ദേവിക കെ അതുല്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button