Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഓണാഘോഷം വർണ്ണാഭമാക്കി

കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ‘കാഹളം 2026’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു.

കോടഞ്ചേരി അങ്ങാടിയിലൂടെ നാസിക് ഡോളിൻ്റെ അകമ്പടിയോടുകൂടി വിദ്യാർത്ഥികളും,അദ്ധ്യാപകരും,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അണിനിരന്നു കൊണ്ട് ഓണാഘോഷ വിളംബര ജാഥ നടത്തി.

സമത്വത്തിന്റെയും,സ്നേഹത്തിന്റെയും,ഐക്യത്തിന്റെയും ഓണ സന്ദേശം നൽകിക്കൊണ്ട് കാഹളം 2026 ഓണാഘോഷ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് പരിപാടിയിൽ ആശംസയർപ്പിച്ച് സംസാരിച്ചു.

ഓണാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കിയ പൂക്കളം,നൃത്തയിനങ്ങൾ,ആവേശകരമായ മത്സരാനുഭവം സമ്മാനിച്ച വിദ്യാർത്ഥികളുടെ വടംവലി,ചാക്കിൽ ചാട്ടം,സുന്ദരിക്ക് പൊട്ടു തൊടൽ,കസേരകളി,കുപ്പിയിൽ വെള്ളം നിറയ്ക്കൽ,അദ്ധ്യാപകരുടെ വിവിധ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.

ഓണഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയം കരസ്ഥമാക്കിയവർക്ക് പ്രിൻസിപ്പൽ വിജോയ് തോമസ്,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്,ഓണാഘോഷ കമ്മിറ്റി കോർഡിനേറ്ററും അദ്ധ്യാപകനുമായ സജി തോമസ്,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.തുടർന്ന് വിദ്യാർത്ഥികൾക്കായി പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി.

കേരള തനിമ നിലനിർത്തിക്കൊണ്ട് മനുഷ്യരൊന്നിച്ച് നന്മയിൽ വാണിടുന്ന ദൈവത്തിൻ്റെ സ്വന്തം നാടായി തുടരട്ടെ നമ്മുടെ കേരളം.അദ്ധ്യാപക – അനദ്ധ്യാപകർ,പി.ടി.എ എക്സിക്യുട്ടീവ് ഭാരവാഹികൾ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button