Kodanchery

സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു

കോടഞ്ചേരി:നന്മയുടെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തി സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു.

വിവിധ വർണങ്ങൾ വിസ്മയം തീർത്ത പൂക്കള മത്സരം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവേശകരമായ മത്സരാനുഭവം സമ്മാനിച്ച വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ, കസേരകളി, സ്പൂൺ–നാരങ്ങ ഓട്ടം, ബലൂൺ പൊട്ടിക്കൽ, ബോൾ പാസ് തുടങ്ങിയ വിവിധ മത്സരങ്ങൾ ഓണാഘോഷത്തിന് ആവേശം പകർന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് വാർഡ് മെമ്പർ വിൽസൺ തറപ്പേൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

പിടിഎ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ഒരുക്കിയത് ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികളുടെ തന്നെ മാവേലി മന്നനും ഓണാഘോഷത്തിലെ മിന്നും താരമായി.

പിടിഎ പ്രസിഡന്റ് സാബു അവണ്ണൂർ, എംപിടിഎ പ്രസിഡന്റ് മഞ്ജു ജോബി, പിടിഎ വൈസ് പ്രസിഡന്റ് സണ്ണി വലിയമറ്റം എന്നിവരുടെ നേതൃത്വത്തിൽ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി ഓണസദ്യയുടെ ഒരുക്കങ്ങൾക്കായി കാര്യക്ഷമമായി പ്രവർത്തിച്ചു. കുട്ടികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്ത് വിജയ വായനശാലയും ഓണാഘോഷത്തിന്റെ ഭാഗമായി.
പാട്ടും കളിയും മത്സരങ്ങളും സദ്യയും നിറഞ്ഞ ഓണാഘോഷം വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത അനുഭവമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ആഘോഷം വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button