Kodanchery

അസിസ്റ്റന്റ് കളക്ടർ ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ചു

കോടഞ്ചേരി: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു.

കോടഞ്ചേരി പഞ്ചായത്തിലെ വെണ്ടേക്കുംപൊയിൽ ഉന്നതിയിലെ 25 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. 66 അംഗങ്ങളാണ് ക്യാമ്പിൽ ഉള്ളത്.

കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ മാളവിക എസ് നായർ, തഹസിൽദാർ ലിജ എം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button