Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ 2026ലെ എല്ലാ പരിപാടികളും റദ്ദാക്കി; കനത്ത മഴയും റെഡ് അലർട്ടും കാരണം

കോടഞ്ചേരി:കനത്ത മഴയും കാലാവസ്ഥാ പ്രതികൂലതയും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് കോടഞ്ചേരിയിൽ നടക്കേണ്ടിയിരുന്ന മലബാർ റിവർ ഫെസ്റ്റിവൽ 2026ലെ ഇന്നത്തെ എല്ലാ പരിപാടികളും പൂർണമായും റദ്ദാക്കി.

2026 ഓഗസ്റ്റ് 2ന് കോഴിക്കോട് ജില്ലാ കളക്ടറുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും നിർദേശപ്രകാരമാണ് ഈ തീരുമാനം. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 സെക്ഷൻ 34 പ്രകാരം പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നൽകിയ ഏറ്റവും പുതിയ മുന്നറിയിപ്പും റെഡ് അലർട്ടും
ഇന്നലെ മുതൽ ലഭിക്കുന്ന കനത്ത മഴനദികളിലെ ജലനിരപ്പിൽ ഉണ്ടായ ഗണ്യമായ വർധന
ഉച്ചവരെ പ്രതികൂല കാലാവസ്ഥ തുടരുമെന്ന പ്രവചനം

പങ്കെടുക്കുന്ന കായികതാരങ്ങൾ, ഉദ്യോഗസ്ഥർ, വളണ്ടിയർമാർ, പൊതുജനങ്ങൾ എന്നിവരുടെ സുരക്ഷയും ക്ഷേമവുമാണ് ഏറ്റവും പ്രധാനമെന്ന് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (KATPS) അറിയിച്ചു.ഫെസ്റ്റിവലിനെ പിന്തുണച്ച എല്ലാ കായികതാരങ്ങൾക്കും, വളണ്ടിയർമാർക്കും, സ്പോൺസർമാർക്കും, പങ്കാളികൾക്കും, ഉദ്യോഗസ്ഥർക്കും KATPS നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button